Colchester Malayalee Community is joining hand together with Malayalee mission, an initiative of  Kerala government for learning malayalam language.
 

പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. 2005 ല്‍ ഡല്‍ഹിയില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

2009 ഒക്ടോബര്‍ 22 ന് കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മലയാളം മിഷന്‍ ഉദ്ഘാടനം ചെയ്യുകയും എല്ലാ പ്രവാസി മലയാളികള്‍ക്കുമായി മലയാളം മിഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളം മിഷന്‍റെ പ്രവര്‍ത്തനം വിവിധ പ്രവാസി മേഖലകളില്‍ ആരംഭിച്ചു.

പ്രവാസികളായ നമ്മള്‍ വിവിധ നാടുകളില്‍ ജീവിക്കുമ്പോളും നമ്മുടെ ഭാഷയോടുള്ള വികാര നിര്‍ഭരമായ ഒരടുപ്പം നമ്മുടെ കുട്ടികള്‍ക്കൂം പകര്‍ന്നൂ കൊടുക്കയെന്ന ലക്ഷ്യത്തോടെയാണ് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി മലയാളം ക്ലാസുകളെന്ന ആശയം മുന്നോട്ട് വെച്ചത്. ഈ ക്ലാസുകൊണ്ട് നമ്മുടെ കുട്ടികളെ മലയാള ഭാഷാ പണ്ഡിതന്മാരാക്കുകയെന്ന ഉദ്ദേശമല്ല മറിച്ച് നമ്മുടെ പൈതൃകവും സംസ്‌കാരവും മാതൃഭാഷയുമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണെന്ന വസ്തുത  പുതു തലമുറയില്‍ വളര്‍ത്തിയെടുത്ത് മലയാള ഭാഷയോട് അവരെ കൂടുതല്‍ അടുപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

മലയാളത്തില്‍ ആശയവിനിമയം നടത്തുവാനൂള്ള അടിസ്ഥാനപരമായ ഭാഷാ പ്രയോഗമായിരിക്കൂം ക്ലാസുകളിലൂടെ നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്കുന്നത്. എല്ലാ മാസവും ചുരുങ്ങിയത് രണ്ടു ക്ലാസുകളെങ്കിലും നടത്തുവാനാണ് സി എം സി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. താല്പര്യമുള്ള മാതാപിതാക്കള്‍ തഴെ കൊടുത്തിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക…